പഞ്ചസാരയുടെ അമിത ഉപയോഗം ചർമത്തെ വാർധക്യത്തിലേക്ക് നയിക്കുമോ?

തുടർച്ചയായി ധാരാളം പഞ്ചസാര കഴിക്കുന്നത് ചർമത്തിന് ദോഷം വരുത്തുകയും യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ പ്രായം തോന്നിപ്പിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ദർ. മധുരം കൂടുതലുള്ള ഭക്ഷണം കഴിക്കുമ്പോൾ അധിക പഞ്ചസാര തന്മാത്രകൾ ശരീരത്തിലെ പ്രോട്ടീനുകൾ, ലിപിഡുകൾ, ന്യൂക്ലിക് ആസിഡുകൾ എന്നിവയുമായി ബന്ധം സ്ഥാപിക്കുകയും ‘അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രൊഡക്റ്റുകൾ’ എന്നറിയപ്പെടുന്ന സംയുക്തങ്ങൾ രൂപപ്പെടുത്തുകയും ചെയ്യും. കാലക്രമേണ ഇവ അടിഞ്ഞുകൂടുകയും ചർമവാർധക്യത്തിന്റെ പ്രകടമായ അടയാളങ്ങളിലേക്ക് നേരിട്ട് സംഭാവന ചെയ്യുമെന്നും ആരോഗ്യവിദദ്ധർ സൂചിപ്പിക്കുന്നു. ചർമത്തിന് അനുയോജ്യമായ രണ്ട് പ്രോട്ടീനുകളാണ് കൊളാജനും എലാസ്റ്റിനും. പ്രധാന ചർമ നിർമാണ ബ്ലോക്കുകൾ ആണിവ. ദൃഢത, ഇലാസ്തികത, പ്രതിരോധശേഷി എന്നിവ നിലനിർത്തുന്നതിന് ഇത് രണ്ടും പ്രധാനമാണ്. എന്നാൽ, എ.ജി.ഇകളുടെ രൂപീകരണം അവയെ കട്ടിയുള്ളതും പൊട്ടുന്നതും നന്നാക്കാനോ പുനഃരുജ്ജീവിപ്പിക്കാനോ കഴിയാത്തതുമാക്കി മാറ്റുന്നതിലൂടെ ആ ദൗത്യത്തെ തടസ്സപ്പെടുത്തുന്നു. ഉയർന്ന പഞ്ചസാര കഴിക്കുന്നതിന്റെ ദോഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. കൊളാജനിലും എലാസ്റ്റിനിലും ഉണ്ടാകുന്ന സ്വാധീനം നിങ്ങളുടെ ചർമത്തെ നേരിട്ട് ദോഷകരമായി ബാധിക്കുന്നതിനു പുറമെ ഓക്സിഡേറ്റീവ് സ്ട്രെസ്, വിട്ടുമാറാത്ത ലോ ഗ്രേഡ് വീക്കം എന്നിവക്ക് കാരണമാകുമെന്നും ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു.