എപ്പോഴും ദേഷ്യം വരാറുണ്ടോ?

എപ്പോഴും ദേഷ്യം വരാറുണ്ടോ? വല്ലപ്പോഴും ദേഷ്യം വരുന്നതും അസ്വസ്ഥത തോന്നുന്നതുമെല്ലാം സ്വാഭാവികമാണ്. എന്നാൽ ഇടയ്ക്കിടെ ദേഷ്യപ്പെടുന്നത് മൂഡ് ശരിയല്ലാത്തതു കൊണ്ടു മാത്രമല്ല, ഇത് ഒരു ജീവിതശൈലീരോഗമായ ഉയർന്ന രക്തസമ്മർദം അഥവാ ഹൈപ്പർടെൻഷൻ ഉള്ളതു കൊണ്ടാവാം എന്നാണ് വിദക്തർ പറയുന്നത്. ഇടയ്ക്കിടെ ഉണ്ടാകുന്ന ദേഷ്യം, സ്ട്രെസ്സ്, അസ്വസ്ഥത ഇതൊക്കെ ഉയർന്ന രക്തസമ്മർദം ത്തിന്റെ കാരണങ്ങൾ ആണ്. ദേഷ്യപ്പെടുമ്പോൾ ശരീരം സ്ട്രെസ്സ് ഹോർമോണുകളെ പുറന്തള്ളുകയും ഹൃദയമിടിപ്പ് വേഗത്തിലാക്കാൻ കാരണമാകുകയും ചെയ്യും. ഇതുമൂലം രക്തക്കുഴലുകൾ സങ്കോചിക്കുകയും രക്തസമ്മർദം ഉയരുകയും ചെയ്യുന്നതായി വിദക്തർ പറയുന്നു. ഹോർമോൺ വ്യതിയാനങ്ങൾ, ജോലി സമ്മർദം, ജീവിതശൈലി എന്നിവയാണ് രോഗസാധ്യത കൂട്ടുന്ന ഘടകങ്ങൾ. മാത്രമല്ല ഇതുമൂലം ഹൃദ്രോഗം, പക്ഷാഘാതം, വൃക്കയിലെ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും വിധക്തർ പറയുന്നു. ജീവിതശൈലീരോഗമായ ഉയർന്ന രക്തസമ്മർദം പൂർണമായും ഭേദമാക്കാനാവില്ലെങ്കിലും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. ഉയർന്ന രക്തസമ്മർദം ശ്രെദ്ധിച്ചില്ലെഗിൽ കടുത്ത ആരോഗ്യപ്രേശ്നങ്ങൾക് കാരണമാകാം. ലക്ഷണങ്ങൾ പ്രേകടമായാൽ ഉടൻതന്നെ ഒരു വിധക്ത ഡോക്ടറുടെ സഹായം ഉറപ്പുവരുത്തുക.