പരിപ്പുവടയില്‍ നിന്ന് കുപ്പിച്ചില്ല് കിട്ടിയതായി പരാതി

മലപ്പുറത്ത് പരിപ്പുവടയില്‍ നിന്ന് കുപ്പിച്ചില്ല് കിട്ടിയതായി പരാതി. നിലമ്പൂരിലെ ഒരു ചായക്കടയില്‍ നിന്ന് പരിപ്പുവട വാങ്ങിയ റിട്ട. എസ്‌ഐ ടി പി ശിവദാസനാണ് കുപ്പിച്ചില്ല് ലഭിച്ചത്. ഇന്നലെ രാത്രി 7ന് ശിവദാസന്‍ നിലമ്പൂര്‍ വി കെ റോഡില്‍ സ്വകാര്യ ആശുപത്രിയ്ക്ക് സമീപം ചായക്കടയില്‍ നിന്ന് മൂന്ന് വടയും ഒരു കട്‌ലൈറ്റും വാങ്ങി. വീട്ടിലെത്തി വട ഭക്ഷിച്ചപ്പോള്‍ എന്തോ നാവില്‍ തടഞ്ഞു. കല്ലാണെന്ന് കരുതി എടുത്ത് നോക്കിയപ്പോളാണ് കുപ്പിച്ചില്ല് ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ നിലമ്പൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ക്ക് അന്വേഷണം ആരംഭിച്ചു.