ബ്രെയിന്‍ ട്യൂമറും പ്രധാന ലക്ഷങ്ങളും

മസ്തിഷ്കത്തെ ഏറ്റവും ദുർബലപ്പെടുത്തുന്ന രോഗങ്ങളിലൊന്നാണ് ബ്രെയിൻ ട്യൂമർ. തലച്ചോറിലെ കോശങ്ങളുടെ അസാധാരണമായ വളർച്ചയാണിത്. തലച്ചോറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുക മുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വരെ ബുദ്ധിമുട്ടിലാക്കുന്ന നഡീ സംബന്ധമായ പ്രശ്നങ്ങൾക്കും വൈകല്യങ്ങൾക്കും ഇത് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്കുകയാണ് ആരോഗ്യവിദഗ്തർ. ബ്രെയിൻ ട്യൂമറുമായി ബന്ധപ്പെട്ട പല ലക്ഷണങ്ങളും പലപ്പോഴും രോഗികൾ സാധാരണ ആരോഗ്യ പ്രശ്‌നമായി കണ്ട് തള്ളിക്കളയാറുമുണ്ട്. രാവിലെയുള്ള അവസഹിയമായ തലവേദന, ഓക്കാനം എന്നിയവാണ് പ്രാരംഭ ഘട്ടത്തിലെ ലക്ഷണങ്ങൾ. അതിനൊപ്പം ചില സൂചനകൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ അവയുടെ ആരംഭത്തിൽത്തന്നെ തിരിച്ചറിയുന്നത് മികച്ച ചികിത്സ ലഭിക്കാൻ സഹായിക്കുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. കൂടാതെ ഓർമക്കുറവ്, ശ്രദ്ധയില്ലായ്മ, അപസ്മാരം, പേശികളുടെ ശക്തിക്കുറവ്, കാഴ്ച പ്രശ്‌നങ്ങൾ, ക്ഷീണവും ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടലും തുടങ്ങിയവും ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങളാണ്. ശരീരം നൽകുന്ന സൂചനകളെ തിരിച്ചറിയുകയാണ് പ്രധാനം. കൃത്യമായ ഇടവേളകളിലെ പരിശോധന രോഗാവസ്ഥ നേരത്തെ കണ്ടെത്താനും ചികിത്സ ഫലപ്രദമാക്കാനും സഹായിക്കും.