കുട്ടികളുടെ ബുദ്ധിവികാസത്തിന് കഴിക്കേണ്ടേ ഭക്ഷണങ്ങള്‍

കുട്ടികളിൽ‌ ബു​ദ്ധിവികാസത്തിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ചില പ്രത്യേക ഭക്ഷണങ്ങൾ ബ്രെയിൻ വളർച്ചയെ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കുട്ടികൾക്ക് നിർബന്ധമായും നൽകേണ്ട ഭക്ഷണമാണ് മുട്ട. ഇത് പ്രോട്ടീൻ സമ്പുഷ്ടമാണ്. ഇതിലെ കൊളീൻ പോലുളളവ കുട്ടികളുടെ തലച്ചോർ വികാസത്തിന് ഏറെ നല്ലതാണ്. മുട്ട പുഴുങ്ങി നൽകുന്നതാണ് കൂടുതൽ നല്ലതെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. കൂടാതെ കുട്ടികൾക്ക് ദിവസവും ഒരു നേരമെങ്കിലും പാൽ നൽകുന്നത് നല്ലതാണ്. ഇതിൽ പ്രോട്ടീനും ധാരാളം വൈറ്റമിനുകളുമെല്ലാം തന്നെ അടങ്ങിയിട്ടുമുണ്ട്. മറ്റൊരു ഭക്ഷണമാണ് ഓട്‌സ്. ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, സിങ്ക്, മിനറലുകൾ, വിറ്റാമിനുകൾ എന്നിവയെല്ലാം ഓട്സിൽ അടങ്ങിയിട്ടുണ്ട്. ഓട്സ് പതിവായി കഴിക്കുന്നത് കുട്ടികളിലെ ജാഗ്രത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ ഓർമ്മശക്തിക്കും മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യത്തിനും ഇത് ഗുണം ചെയുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കൂടാതെ ബെറികൾ, ഇലക്കറികൾ, വാൽനട്ട്, ബദാം, പിസ്ത തുടങ്ങിയവും കുട്ടികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ.