പൈപ്പ് വെള്ളത്തിൽ മുഖം ഇടയ്ക്കിടെ കഴുകുന്ന ശീലമുണ്ടോ നിങ്ങൾക്ക് ? എന്നാൽ ഈ ശീലം ചർമത്തിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യവിദഗ്തർ. നഗര ജലവിതരണ സംവിധാനങ്ങളിൽ മിക്കതിലും ക്ലോറിനും മറ്റ് ധാതുക്കളും അടങ്ങിയിരിക്കാം, ഇത് തൊലിയുടെ സ്വഭാവിക ഈർപ്പം ഇല്ലാതാക്കനും ക്രമേണ ഇത് ചർമം ഡ്രൈ ആക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. മാത്രമല്ല, ചൊറിച്ചിൽ തൊലി വലിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്കും ഇത് കാരണമാകാം. കൂടാതെ പൈപ്പ് വെള്ളത്തിൽ കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ അംശവും കൂടുതലായിരിക്കും. ഇതിനെ ഹാർഡ് വാട്ടർ എന്ന് പറയുന്നു. ഈ ധാതുക്കൾ ചർമത്തിൽ അടിഞ്ഞുകൂടുകയും, ഫേസ് വാഷിലെ ചേരുവകളുമായി ചേർന്ന് ഒരു നേർത്ത പാടയായി മാറുകയും ചെയ്യും. ഇത് ചർമത്തിലെ സുഷിരങ്ങൾ അടക്കാനും, മുഖക്കുരു, കറുത്ത പാടുകൾ, ചർമത്തിലെ വരൾച്ച, അസ്വസ്ഥത എന്നിവക്ക് കാരണമാകാനും സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്തർ പറയുന്നു. സെൻസിറ്റീവ് ചർമം ഉള്ളവർ പൈപ്പ് വെള്ളം നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കണം. അണുമുക്തമാക്കാൻ വേണ്ടി പൈപ്പ് വെള്ളത്തിൽ ഉപയോഗിക്കുന്ന ക്ലോറിൻ, ഫ്ലൂറൈഡ്, മറ്റു രാസവസ്തുക്കൾ തുടങ്ങിയവ ചർമത്തിൽ നേരിട്ടേൽക്കുന്നത് ആരോഗ്യകരമല്ല. ചർമത്തിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലായിരിക്കും. ശുദ്ധമായ വെള്ളം, ഫിൽറ്റർ ചെയ്ത വെള്ളം, തെർമൽ സ്പ്രിങ് വാട്ടർ തുടങ്ങിയവ ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നതാണ് ഉത്തമമെന്ന് ആരോഗ്യവിദഗ്തർ നിർദ്ദേശിക്കുന്നു.



















