രാജ്യത്ത് കാഴ്ച നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായി ഡയബറ്റിക് റെറ്റിനോപ്പതി മാറിക്കൊണ്ടിരിക്കുന്നു

രാജ്യത്ത് കാഴ്ച നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായി ഡയബറ്റിക് റെറ്റിനോപ്പതി മാറിക്കൊണ്ടിരിക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍. അന്ധത ബാധിക്കുന്നതുവരെ ഈ അവസ്ഥ പലപ്പോഴും തിരിച്ചറിയാതെ പോകുന്നതായും ആരോഗ്യവിദഗ്ധര്‍ പറയുന്നു. രാജ്യത്ത് പ്രമേഹം ഇതിനോടകം ഒരു മഹാമാരിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഡയബറ്റിക് റെറ്റിനോപ്പതി ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി ഉയര്‍ന്നുവരികയാണ്. രാജ്യത്തെ കാഴ്ച വൈകല്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി ഇത് മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രമേഹരോഗത്തിന്റെ സങ്കീര്‍ണാവസ്ഥ കണ്ണിന്റെ നേത്രാന്തരപടലത്തിലെ രക്തക്കുഴലുകളെ ബാധിച്ച് റെറ്റിനയുടെ ശരിയായ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന ഒരു രോഗമാണ് ഡയബറ്റിക്ക് റെറ്റിനോപതി. എയിംസിലെ ആര്‍പി സെന്റര്‍ നടത്തിയ സര്‍വേ പ്രകാരം 50 വയസ്സിനും അതിനുമുകളിലും പ്രായമുള്ള ജനസംഖ്യയുടെ ഏകദേശം 12 ശതമാനം പേര്‍ക്ക് പ്രമേഹമുണ്ടായിരുന്നു. അവരില്‍ ഏകദേശം 17 ശതമാനം പേര്‍ക്ക് ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.