പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധം; കുറ്റം ആവർത്തിച്ചാൽ പിഴ

സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി ഉത്തരവായതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയിൽ പെറ്റികേസ് ചാർജ്ജ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. നിർദ്ദേശം ലംഘിക്കുന്നവർക്ക് 200 രൂപയാണ് പിഴ. കുറ്റം ആവർത്തിക്കുകയാണെങ്കിൽ 5000 രൂപ പിഴ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയും പകർച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുൻപ് തന്നെ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് നാളെ മുതൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വീടുകളിൽ നിർമ്മിച്ച തുണികൊണ്ടുളള മാസ്കുകളോ സ്റ്റോറുകളിൽ നിന്ന് വാങ്ങിയ മാസ്കുകളോ കോട്ടൺ തുണികളോ മാസ്‌കുകളായി ഉപയോഗിക്കാം.

Mask will be made compulsory from April 30th onwards in public places and work places

State Police Chief Kerala यांनी वर पोस्ट केले बुधवार, २९ एप्रिल, २०२०

LEAVE A REPLY