പുകവലി നിർത്തു, മസ്തിഷ്‌കാരോഗ്യം സംരക്ഷിക്കാം

മസ്തിഷ്‌കാരോഗ്യം സംരക്ഷിക്കാൻ പുകവലി നിർത്തുന്നതിലൂടെ സാധിക്കുമെന്ന് പഠനം. ദി ലാൻസെറ്റ് ഹെൽത്ത് ലോഞ്ചിവിറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മധ്യവയസ്സിലോ അതിനുശേഷമോ പുകവലി ഉപേക്ഷിക്കുന്നവരിൽ സാവധാനത്തിൽ ഓർമ്മക്കുറവുണ്ടാകുകയും ചിന്താശേഷി മികച്ചതാകുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. 12രാജ്യങ്ങളിൽ 40 വയസ്സിനു മുകളിൽ പ്രായമുള്ള 9,436 ആളുകളുടെ വിവരങ്ങൾ പരിശോധിച്ചാണ് പഠനം നടത്തിയത്. ഈ ഗവേഷണത്തിൽ പുകവലി നിർത്തിയവരുടെയും തുടർന്നവരുടെയും ആരോഗ്യം തമ്മിൽ താരതമ്യം ചെയ്യുകയും പുകവലി തുടർന്നവരെ അപേക്ഷിച്ച് പുകവലി നിർത്തിയവരിലാണ് ആരോഗ്യ പ്രശ്നങ്ങൾ കുറഞ്ഞത്തായി കണ്ടെത്തിയത്. ദീർഘകാലത്തേക്ക് മസ്തിഷ്‌കാരോഗ്യം സംരക്ഷിക്കുന്നതിനുവേണ്ടി പുകവലി ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.