ഹോളിവുഡ്നടി ഒലീവിയ വില്യംസ്ന്റെ കാൻസർ സ്ഥിരീകരണത്തേക്കുറിച്ചുള്ള തുറന്നുപറച്ചിലാണ് ഇപ്പോൾ വാർത്തയിൽ നിറയുന്നത്. പാൻക്രിയാറ്റിക് കാൻസറാണ് തനിക്കെന്നും രോഗസ്ഥിരീകരണം വൈകിയതാണ് താൻ നേരിടുന്ന വെല്ലുവിളിയെന്നും ഒലീവിയ വ്യക്തമാക്കി. പാൻക്രിയാസിൽ അപൂർവമായ ന്യൂറോഎൻഡോക്രൈൻ ട്യൂമറാണ് ഒലീവിയയ്ക്ക് സ്ഥിരീകരിച്ചത്. നാലുവർഷത്തോളമായി മൂന്നുരാജ്യങ്ങളിൽ പത്തോളം ഡോക്ടർമാരെ കാണിച്ചെങ്കിലും ശരിയായ രോഗസ്ഥിരീകരണം നടത്താനായില്ല , സർജറി നടത്താനായിരുന്നെങ്കിൽ ഇന്ന് കാൻസർ മുക്തയായേനെ, പക്ഷേ ഇനിയതിന് കഴിയില്ലെന്ന് ഒലീവിയ വ്യക്തമാക്കി. നിലവിൽ ട്യൂമറിനെ നീക്കം ചെയ്തെങ്കിലും മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചതിനാൽ അതിജീവനസാധ്യത കുറവാണ്. പാൻക്രിയാറ്റിക് കാൻസർ സംബന്ധിച്ചുള്ള അവബോധം പകർത്തുന്നതിൽ മുന്നിൽ നിൽക്കുകയാണ് ഒലീവിയ ഇന്ന്. രോഗസ്ഥിരീകരണം നേരത്തേയാകണമെന്നും കരുതലോടെ ശരീരത്തെ കാക്കണമെന്നും ഒലീവിയ ചൂണ്ടിക്കാട്ടി.




















