മഴക്കെടുതിയിൽ സംസ്ഥാനത്ത് 39 മരണം; മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴക്കെടുതിയിൽ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ മരിച്ചത് 39 പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ആറു പേരെ കാണാതായി. 1393 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായെന്നും 217 വീടുകള്‍ പൂര്‍ണമായും തകര്‍ന്നെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്താകെ 304 ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ അഞ്ച് വർഷമായി കാലം തെറ്റിയെത്തിയ പ്രകൃതി ദുരന്തങ്ങൾ വലിയ നാശനഷ്ടങ്ങളുണ്ടാക്കി. സംസ്ഥാനത്ത് നിലവിൽ 11 എൻ.ഡി.ആർ.എഫ് സംഘങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്.

എയർഫോഴ്സ് , നേവി ഹെലികോപ്ടറുകൾ എന്നിവ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡാമുകളിലെ ജലം നിയന്ത്രിത അളവിൽ ഇപ്പോഴും തുറന്ന് വിടുന്നുണ്ട്. മഴക്കെടുതിയില്‍ ദുരന്തമനുഭവിച്ച കുടുംബങ്ങളെ സർക്കാർ കൈവിടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജീവന് പകരമായി മറ്റൊന്നുമില്ല. നഷ്ടപരിഹാരം ഒന്നുമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY