സമൂഹത്തില്‍ എട്ടില്‍ ഒരാള്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുവെന്ന് പഠനം. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ അഞ്ചുപേരില്‍ ഒരാള്‍ വിഷാദം, ഉത്കണ്ഠ, സമ്മര്‍ദ്ദം പോലുള്ള മാനസിക വെല്ലുവിളികളെ നേരിടുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാല്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഭൂരിഭാഗവും തയ്യാറാവാത്തത് സാഹചര്യം കൂടുതല്‍ വഷളാക്കുന്നു. ജീവന്‍ വെടിയുന്നതിനുള്ള പ്രവണത, കുറ്റകൃത്യങ്ങളുടെ വര്‍ധനവ്, ലഹരി വ്യാപനം തുടങ്ങിയവ വ്യക്തമാക്കുന്നത് സമൂഹത്തിലെ മാനസികാരോഗ്യ നിലയിലുണ്ടാകുന്ന തകര്‍ച്ചയാണെന്ന് വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. വാക്കുകള്‍കൊണ്ടോ പ്രവൃത്തിയിലൂടെയോ സഹജീവികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുക എന്നത് ഏതൊരു മനുഷ്യന്റെയും കടമയാണ്. മാനസികാരോഗ്യമുള്ള നല്ലൊരു ജനതയെ വാര്‍ത്തെടുക്കാന്‍ നമുക്കും പങ്കാളികളാകാം.



















