ഷുഗര്‍ പരിശോധിക്കേണ്ടത് എപ്പോള്‍?

ഉറക്കം ഉണര്‍ന്ന ഉടനെയാണോ അതോ പ്രഭാത ഭക്ഷണം കഴിച്ചതിന് ശേഷമാണോ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടത്.? രാത്രി ഭക്ഷണം കഴിഞ്ഞ് 8 മുതല്‍ 10 മണിക്കൂറുകള്‍ക്ക് ശേഷം ഷുഗര്‍ നില പരിശോധിക്കുന്നത് പ്രമേഹ രോഗ നിര്‍ണയത്തിനും കഴിക്കുന്ന മരുന്നുകള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് രാത്രിയില്‍ എത്രത്തോളം നിയന്ത്രിക്കുന്നു എന്ന് മനസ്സിലാക്കാനും സഹായിക്കും. എന്നാല്‍ കഴിക്കുന്ന ഭക്ഷണം രക്തത്തിലെ ഗ്ലൂക്കോസ് നിലയില്‍ സൃഷ്ടിക്കുന്ന മാറ്റം അറിയാന്‍ പ്രഭാത ഭക്ഷണത്തിന് ശേഷം പരിശോധന നടത്താവുന്നതാണ്. എന്നാല്‍ പ്രഭാത ഭക്ഷണത്തിന് മുമ്പ് നടത്തുന്ന പരിശോധനയില്‍ ചായ, കാപ്പി, ജ്യൂസുകള്‍, മറ്റ് മധുര പാനീയങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കണം. വെള്ളം കുടിക്കുന്നതില്‍ തടസ്സമില്ലെന്നും ആരോഗ്യ വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.