കേരള മാസ്‌റ്റേഴ്‌സ് ഗെയിംസ് അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

 

കൊച്ചി: എറണാകുളം വൈ.എം.സി.എ ഹാളില്‍ നടന്ന കേരള മാസ്‌റ്റേഴ്‌സ് ഗെയിംസ് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തില്‍ സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബലരാമന്‍ ടി.എസ് (പ്രസിഡന്റ്), രവീന്ദ്രനാഥ് (സീനിയര്‍ വൈസ് പ്രസിഡന്റ്), ഷിബു ഹോര്‍മിസ്, പ്രസന്ന കുമാരി ടി.കെ (വൈസ് പ്രസിഡന്റുമാര്‍), ആര്‍.എസ് പ്രശാന്ത് (ജനറല്‍ സെക്രട്ടറി), വി.എന്‍ ഷാജി, എസ്.പി ഷിബു, സതീഷ് ബാബു (ജോയിന്റ് സെക്രട്ടറിമാര്‍), അബ്ദുള്‍ കരീം (ട്രഷറര്‍) എന്നിവര്‍ സംസ്ഥാന ഘടകത്തിന്റെ ഭാരവാഹികളായും, ദേശിയ എക്‌സിക്യൂട്ടീവ് അംഗമായി വി.എന്‍ ഷാജിയും വെയിറ്റ് ലിഫ്റ്റിംഗ് ദേശിയ കണ്‍വീനറായി രവീന്ദ്രനാഥും ചുമതലയേറ്റു. ഈ വര്‍ഷത്തെ സംസ്ഥാന മാസ്‌റ്റേഴ്‌സ് ഗെയിംസ് ഡിസംബര്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടത്താനും യോഗത്തില്‍ തീരുമാനമായി. ദേശിയ നിലവാരത്തിലുള്ള 14 കായിക ഇനങ്ങളാണ് മാസ്‌റ്റേഴ്‌സ് ഗെയിംസില്‍ ഉള്ളത്.

മാസ്‌റ്റേഴ്‌സ് ഗെയിംസ് ഫെഡറേഷന്‍ ദേശിയ സെക്രട്ടറി ജനറല്‍ വിനോദ് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.എസ് ബലരാമന്‍ അധ്യക്ഷത വഹിച്ചു. രവീന്ദ്രനാഥ് (സീനിയര്‍ വൈസ് പ്രസിഡന്റ്) സ്വാഗതം ആശംസിച്ചു. ഷിബു ഹോര്‍മിസ് (സംസ്ഥാന വൈസ് പ്രസിഡന്റ്) യോഗത്തില്‍ നന്ദി രേഖപ്പെടുത്തി.

 

LEAVE A REPLY