ഗർഭിണികളിലെ ഡെങ്കി അണുബാധ കുട്ടികളുടെ ജീവിതത്തിൻ്റെ ആദ്യ 3 വർഷങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട്

ഗർഭിണികളിലെ ഡെങ്കി അണുബാധ കുട്ടികളുടെ ജീവിതത്തിൻ്റെ ആദ്യ 3 വർഷങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. ബർമിംഗ്ഹാം സർവ്വകലാശാലയിലേയും, സറേ സർവകലാശാലയിലേയും ഗവേഷകരാണ് പഠനത്തിന് പിന്നിൽ. അമേരിക്കൻ ഇക്കണോമിക് ജേണൽ: അപ്ലൈഡ് ഇക്കണോമിക്സിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രസീലിലെ ഗർഭിണികളിലെ ഡെങ്കിപ്പനി അണുബാധകളുടെ ഡാറ്റകളും അതിൻ്റെ ഫലമായുണ്ടാകുന്ന ജനന ഫലങ്ങളും പരിശോധിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഗർഭാവസ്ഥയിൽ ഡെങ്കിപ്പനി ബാധിച്ച സ്ത്രീകൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് birthweight കുറവാണെന്നും പഠനത്തിൽ കണ്ടെത്തി. ഡെങ്കിപ്പനി വളരെ സാധാരണമായ കൊതുക് പരത്തുന്ന രോഗമാണെങ്കിലും, ഗർഭിണിയായിരിക്കുന്ന സമയത്ത്, ഡെങ്കിപ്പനി ബാധിച്ചാൽ അത് കുട്ടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. ഈ ജനന ഫലങ്ങൾ കുഞ്ഞുങ്ങളിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ഈ സാഹചര്യത്തിൽ ഗർഭിണികൾക്ക് നിലവിൽ നൽകിവരുന്ന വാക്‌സിനുകൾക്കൊപ്പം ഡെങ്കിപ്പനി വാക്‌സിൻ കൂടി പരിഗണിക്കണമെന്ന് പഠനം നിർദ്ദേശിക്കുന്നു.

LEAVE A REPLY