കുട്ടികളുടെ വായനോത്സവം: പുസ്തകങ്ങൾ വാങ്ങാൻ പണം നൽകി ഷാർജ ഭരണാധികാരി

ഷാർജ: കുട്ടികളുടെ റീഡിങ് ഫെസ്റ്റിവലിൽ നിന്ന് 25 ലക്ഷം ദിർഹത്തിന്റെ പുസ്തകങ്ങൾ വാങ്ങാൻ പണം നൽകി ഷാർജ ഭരണാധികാരി. പുസ്തകങ്ങൾ ഷാർജയിലെ ലൈബ്രറികൾക്ക് കൈമാറും. പുസ്തകോൽസവത്തിൽ പങ്കെടുക്കുന്ന പ്രസാധകർക്കു പ്രോൽസാഹനം എന്ന നിലയിലാണ് ഇത്രയേറെ പുസ്തകങ്ങൾക്കു ഭരണാധികാരി ഓർഡർ നൽകിയത്. 141 പ്രസാധകരാണ് കുട്ടികളുടെ വായനോൽസവത്തിൽ പങ്കെടുക്കുന്നത്. 12 ദിവസം നീണ്ടു നിൽക്കുന്ന വായനോത്സവം മെയ് 14 നാണ് അവസാനിക്കുന്നത്.

LEAVE A REPLY