മാനസിക-ശാരീരികാരോ​ഗ്യത്തിൽ വ്യായാമത്തിന്റെ പങ്ക് വളരെ വലുത്; അങ്കുർ വരികൂ

മാനസിക-ശാരീരികാരോ​ഗ്യത്തിൽ വ്യായാമത്തിന്റെ പങ്ക് വളരെ വലുതാണെന്നും, നാൽപത്തിമൂന്നാം വയസ്സിൽ ഫിറ്റ്നസ് നേടിയെടുത്തതിനെ ക്കുറിച്ചും പങ്കുവെച്ചിരിക്കുകയാണ് യൂട്യൂബറും സംരംഭകനുമായ അങ്കുർ വരികൂ. തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് അങ്കുർ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. മുപ്പത്തിരണ്ടാം വയസ്സിൽ അവാസ്കുലാർ നെക്രോസിസ് എന്ന ആരോ​ഗ്യ പ്രശ്നം അങ്കുറിന് സ്ഥിരീകരിച്ചിരുന്നു. ഇടുപ്പിന് നടത്തിയ ശസ്ത്രക്രിയക്കുശേഷം മൂന്നുമാസത്തോളം കിടക്കയിൽ തന്നെയായിരുന്നു ജീവിതം. ശേഷം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടിയത്തിന് പരിഹാരമായി അങ്കുർ ഓട്ടത്തിൽ അഭയംതേടി, തുടർന്ന് മുപ്പത്തിമൂന്നാം വയസ്സിൽ 6 pack നേടാനുള്ള പരിശ്രമങ്ങൾ തുടങ്ങി. നാൽപത്തിമൂന്നാം വയസ്സിൽ സിക്സ്പാക് ബോഡിക്കായി കലോറി കുറച്ചുള്ള ഭക്ഷണരീതി തുടർന്നു എന്നും അങ്കുർ പറയുന്നു. പ്രോട്ടീൻ ലഭിക്കുന്നതിനായി വാൾനട്ട്, ബദാം, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ഉൾപ്പെടുത്തി. പച്ചക്കറികളും പഴവർ​ഗങ്ങളും ധാന്യങ്ങളും ഉൾപ്പെടുത്തി, മാത്രമല്ല അത്താഴം നാലുമണിക്കു മുമ്പേ കഴിക്കുന്നതും ശീലമാക്കി. രണ്ട് റൊട്ടിയും സോയാ ബീനും പച്ചക്കറിയും പരിപ്പ് കറിയും യോ​ഗർട്ടുമാണ് അത്താഴത്തിന് കഴിക്കുക. ആറരയോടെ ഒരു ബൗൾ തൈരും കഴിച്ചു അന്നത്തെ ഭക്ഷണം അവസാനിപ്പിക്കും. വർക്കൗട്ടിന്റെ ഭാ​ഗമായി ആഴ്ചയിൽ ആറുതവണ ഒരുമണിക്കൂറോളം ടെന്നീസ് കളിക്കും. മുക്കാൽമണിക്കൂറോളം വർക്കൗട്ട് ചെയ്യുന്നതും പതിവാക്കി. ഇന്ന് നാൽ‌പത്തിമൂന്നിലെത്തി നിൽക്കുമ്പോൾ തന്റേത് കരുത്താർന്ന ശരീരം ആണെന്ന് അങ്കുർ പറയുന്നു.

LEAVE A REPLY