പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൈറലായ ഫെയ്സ്ബുക്ക് വീഡിയോ നീക്കം ചെയ്ത സംഭവത്തില്‍ ക്ഷമാപണം നടത്തി മെറ്റ. വീഡിയോ ഇന്ത്യയില്‍ ബ്ലോക് ചെയ്തത് സാങ്കേതിക തകരാര്‍ മൂലമാണെന്ന് മെറ്റ സര്‍ക്കാരിനെ അറിയിച്ചു. കോക്രോച്ച് ജനതാ പാര്‍ട്ടി ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് നരേന്ദ്ര മോദി പങ്കുവെച്ച വീഡിയോയ്ക്ക് വലിയ പ്രചാരമാണ് ലഭിച്ചിരുന്നത്. വീഡിയോ പിന്നീട് ഇന്ത്യയില്‍ നിന്ന് അപ്രതീക്ഷിതമായതും വലിയ വിവാദമായിരുന്നു.
നീക്കം ചെയ്ത വീഡിയോ പിന്നീട് ഫെയ്സ്ബുക്ക് പുനസ്ഥാപിച്ചിരുന്നു. ഇക്കാര്യം മെറ്റ സര്‍ക്കാരിനെ അറിയിച്ചു. മെറ്റ നടപടി സര്‍ക്കാര്‍ ഗൗരവമായി പരിശോധിച്ചുവരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ മെറ്റ പ്രതിനിധികളോട് സര്‍ക്കാര്‍ നേരിട്ട് വിശദീകരണം തേടിയേക്കും.


















