വഴിയോരങ്ങളിൽ വിൽക്കുന്ന എണ്ണ പലഹാരങ്ങൾ നല്ലതാണോ. എണ്ണയുടെ പുനരുപയോഗവും നിലവാരമില്ലാത്ത എണ്ണ ഉപയോഗിക്കുന്നതുമെല്ലാം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയാണ് പലരും ഉന്നയിക്കുന്നത്. 40 വയസ്സിന് താഴെയുള്ളവരില്‍ കൊളസ്‌ട്രോള്‍ അടക്കമുള്ള ജീവിതശൈലി രോഗങ്ങള്‍ ബാധിക്കുന്നതിന് പിന്നില്‍ എണ്ണക്കടികളുടെ പങ്ക് വളരെ വലുതാണെന്നാണ് വിലയിരുത്തല്‍. പാതയോരങ്ങളില്‍ തിരക്കേറുന്ന ബജ്ജിക്കടകളും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. എന്നാൽ ചില നാട്ടിൻ പുറങ്ങളിൽ നല്ല എണ്ണ പലഹങ്ങൾ കിട്ടാറുമുണ്ട്, എന്നിരുന്നാലും എണ്ണ വില കുതിച്ചുയര്‍ന്നിട്ടും ഹോട്ടല്‍ വ്യവസായത്തെ ഇത് കാര്യമായി ബാധിക്കാത്തതാണ് ചോദ്യങ്ങള്‍ ഉയര്‍ത്താനുള്ള പ്രധാന കാരണം. പരിശോധനയ്ക്ക് എത്തുന്ന പത്തില്‍ നാലുപേര്‍ക്കും കൊളസ്‌ട്രോള്‍ സ്ഥിരീകരിക്കുന്ന സാഹചര്യമാണെന്ന് സ്വകാര്യ ലാബുകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓണത്തിന് മുന്നോടിയായി വ്യാജ എണ്ണകള്‍ക്ക് എതിരെ ആരോഗ്യ വകുപ്പ് ജാഗ്രത കടുപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും സ്വന്തം ആരോഗ്യം സംരക്ഷിക്കുക എന്നത് ഓരോ വ്യക്തിയുടെയും കടമയാണ്.



















