റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരുവയസ്സുള്ള കുഞ്ഞിന് ദാരുണാദ്യം

റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരുവയസ്സുള്ള കുഞ്ഞിന് ദാരുണാദ്യം. പെരുമ്പാവൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശികളുടെ മകൻ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. മുത്തശ്ശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി കൈയിൽ കിട്ടിയ റംബൂട്ടാൻ വിഴുങ്ങിയതിനെ തുടർന്നാണ് സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. നാല് വയസിന് താഴേയുള്ള കുട്ടികളിൽ ശ്വാസനാളം വളരെ ചെറുതായതിനാൽ ചെറിയ വസ്തുക്കൾ പോലും കുട്ടികൾക്ക് ഭീഷണിയായിത്തീരാം ഇങ്ങനെ സംഭവിക്കുപ്പോൾ ഉടനെ രക്ഷാപ്രവർത്തനം നടത്തിയില്ലെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയാതെ വരും. തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തുപോകുന്നതു വരെയോ, കുഞ്ഞിൽ ചോക്കിങ് ലക്ഷണം മാറി കരയുന്നതു വരെയോ, വിദഗ്ധ ചികിത്സ ലഭ്യമാവുന്നതു വരെയോ പ്രഥമ ശുശ്രൂഷ തുടരണമെന്നാണ് വിദക്തർ പറയുന്നത്, മഴക്കാലം ആയതോടെ റംബൂട്ടാൻ പോലുള്ള സീസണൽ ഫ്രൂട്സിന്റെ കാലമാണ് എന്ത് ഭക്ഷങ്ങൾ കൊടുക്കുമ്പോളും കുട്ടികൾക്കു മുതിർന്നവരുടെ കരുതലും ശ്രെദ്ധയും ആവശ്യമാണ് നമ്മുടെ ചെറിയ അശ്രദ്ധകളാവാം നമ്മുടെ കുഞ്ഞിന്റെ ജീവന് ഭീക്ഷണിയാകുന്നത്.