മണിപ്പൂരിലെ ഒരു വര്‍ഷം നീണ്ട രാഷ്ട്രപതി ഭരണം പിന്‍വലിച്ച് കേന്ദ്രം. ഭരണം പിന്‍വലിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി നീക്കം. കഴിഞ്ഞ ദിവസം ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിംഗിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സിംഗ് സ്ഥാനം ഏല്‍ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നാഗ പീപ്പിള്‍ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം.


















