ദഹനക്കേട് മാറാൻ ചില വഴികളിതാ………..!

നമ്മളിൽ പലരെയും അലട്ടുന്ന പ്രശ്‌നമാണ് ദഹനക്കേട്. നിറഞ്ഞിരിക്കുകയാണെന്ന തോന്നലോടെ വയറിനുണ്ടാകുന്ന അസ്വസ്ഥതയാണ് ദഹനക്കേട്. പലസമയങ്ങളിലായി എല്ലാവർക്കും ഇത് അനുഭവപ്പെടാറുണ്ട്. അജീർണ്ണം എന്നും അറിയപ്പെടുന്ന ഇത് വയറ്റിലെ ദഹന നീര് സ്രവിക്കുന്നതിലെ പ്രശ്നം മൂലം ഉണ്ടാകുന്നതാണ്. യാത്രയ്ക്കിടയിലും ആഘോഷവേളകളിലും ഇത് നമ്മെ ഏറെ ബുദ്ധിമുട്ടിക്കാറുണ്ട്. ഈ പ്രശ്‌നം ഒഴിവാക്കാൻ ചില ലളിതമായ മാർഗങ്ങളുണ്ട് അതിൽ ഒന്നാണ് ജീരക വെള്ളം കുടിക്കുന്നത്. ദഹനക്കേട് മാറാൻ ഇത് നല്ലതാണ്. കൂടാതെ ഏലയ്ക്ക കഴിക്കുന്നതും ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താൻ ഏലയ്ക്കയ്ക്ക് പ്രത്യേക വൈഭവം തന്നെയുണ്ട്. ദ​ഹ​ന​ര​സ​ങ്ങ​ളു​ടെ​ ​ഉ​ത്പാ​ദ​ന​ത്തി​ന് ​ഉ​ത്തേ​ജ​നം​ ​നൽ​കാൻ​ ​ക​ര​യാ​മ്പൂ​വി​ന് ​ക​ഴി​വു​ണ്ട്.​ ​ ഭക്ഷണം പാചകം ചെയ്യുമ്പോൾ വെളുത്തുള്ളി ഉപയോഗിക്കുന്നത് ഗുണകരമാണ്. ദ​ഹ​ന​ര​സം​ ​വേ​ഗ​ത്തിൽ​ ​ഉ​ത്പാ​ദി​പ്പി​ക്കാൻ​ ​വെ​ളു​ത്തു​ള്ളി​ക്ക് ​ കഴിയും. ഇ​ഞ്ചി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​ദ​ഹ​ന​സം​ബ​ന്ധ​മാ​യ​ ​രോ​ഗ​ങ്ങൾ​ക്ക് ​അ​ത്യു​ത്ത​മ​മാ​ണ്.​ ​വ​യ​റുക​ടി,​ ​വ​യ​റുവേ​ദ​ന​ ​എ​ന്നി​വ​ ​വേ​ഗം​ ​മാ​റാൻ​ ​ഇ​ഞ്ചി​ ​ഉ​പ​ക​രി​ക്കും.