വളർത്തുനായ നക്കി, അണുബാധയേറ്റ് 83-കാരിക്ക് ദാരുണാന്ത്യം

വളർത്തുനായ നക്കി, അണുബാധയേറ്റ് 83-കാരിക്ക് ദാരുണാന്ത്യം. വീട്ടിൽ നായയുണ്ടെങ്കിൽ ശ്രെദ്ധിക്കണമെന്നു മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യവിദക്തർ. ശൗചാലയം ഉപയോഗിക്കുന്നതിനിടെ വയോധികയുടെ കാലിന് മുറിവേറ്റു തുടർന്ന് വളർത്തുനായ വയോധികയുടെ കാലിലെ മുറിവിൽ നക്കിയതായാണ് വിവരം. മുറിവിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിച്ചപ്പോൾ പാസ്ച്‌റെല്ല മൾട്ടോസിഡ (Pasteurella multocida) എന്ന ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി അധികൃതർ വ്യക്തമാക്കി. സാധാരണയായി നായ്ക്കളുടെ വായിൽ കാണപ്പെടുന്ന ബാക്ടീരിയയാണ് ഇത്. വയോധിക ചികിത്സയിൽ തുടരുമ്പോഴും ബക്‌സ്തർ സെപ്‌സിസിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതായാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. തുടർന്ന് വയോധിക മരണത്തിന് കീഴടങ്ങുകയായിരുന്നു. യുകെയിലെ നോർഫോക് കൗണ്ടിയിലെ ആറ്റ്ൽബറോയിലാണ് സംഭവം.