പരപുരുഷ ബന്ധം: ഭാര്യയെ കൊന്ന് കഷണങ്ങളാക്കിയ ഭര്‍ത്താവ് പിടിയില്‍

ന്യൂഡല്‍ഹി : പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യയെ കൊന്ന് തലവെട്ടിയെടുത്ത് കിടക്കയുടെ അടിയില്‍ ഒളിപ്പിച്ചയാള്‍ അറസ്റ്റില്‍. മനീഷ (35) യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മധുവിഹാറില്‍ താമസിക്കുന്ന നാല്‍പതുകാരനായ സുബോധിനെ പോലീസ് അറസ്റ്റുചെയ്തു. ഇയാളുടെ ആദ്യ ഭാര്യയാണ് കൊല്ലപ്പെട്ട മനീഷ. ഭാര്യയെ മര്‍ദിച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് തലവെട്ടി മാറ്റിയശേഷം ശരീരം രണ്ടായി പിളര്‍ന്നുവെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി.

രണ്ടാം ഭാര്യയുടെയും മൂന്ന് മക്കളുടെയും കണ്‍മുന്നില്‍ വച്ചായിരുന്നു ക്രൂരമായ കൊലപാതകം. വാള്‍ ഉപയോഗിച്ചാണ് ഇയാള്‍ മനീഷയുടെ ശരീരം അറുത്ത് കഷണങ്ങളാക്കിയത്.

ഫെബ്രുവരി 11 ന് ആയിരുന്നു സംഭവം. പോലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന്റെ തല ഒരു ബാഗിലാക്കിയ നിലയില്‍ കിടക്കയുടെ അടിയില്‍ നിന്നും കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം മൃതദേഹം പലതായി മുറിച്ച് പലയിടങ്ങളിലായി നിക്ഷേപിക്കാനായിരുന്നു ഇയാളുടെ പദ്ധതിയെങ്കിലും വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ പദ്ധതി പാളുകയായിരുന്നു.

LEAVE A REPLY