ഇന്ന് ലോക കാഴ്ചദിനം

ഇന്ന് ലോക കാഴ്ചദിനം. എല്ലാ വര്‍ഷവും ഒക്ടബോര്‍ 13നാണ് ലോകാരോഗ്യ സംഘടന കാഴ്ച ദിനം ആചരിക്കുന്നത്. അന്ധത, കാഴ്ച വൈകല്യം, കാഴ്ച സംരക്ഷണം, നേത്ര സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പൊതുഅവബോധം വര്‍ധിപ്പിക്കുക എന്നതാണ് ലോക കാഴ്ച ദിനത്തിന്റെ ലക്ഷ്യം.വെറുതെ കണ്ണ് അടക്കുമ്പോള്‍ ഇരുട്ട് ആകുന്നത് പോലും പലര്‍ക്കും സഹിക്കാന്‍ കഴിയാറില്ല. അപ്പോള്‍ എന്നന്നേക്കുമായി കാഴ്ചനഷ്ടപെട്ടാല്‍ ഉള്ള സാഹചര്യമോ? ഈ സാഹചര്യം ഒഴുവാക്കാന്‍ കണ്ണുകള്‍ക്ക് നല്‍കേണ്ട ശ്രദ്ധ അനിവാര്യമാണ്. കണ്ണില്‍ കരട് പോകുമ്പോഴും, ചൊറിച്ചില്‍ ഉണ്ടാകുമ്പോഴും, കൈകള്‍ ശുദ്ധമാക്കാതെ കണ്ണ് തിരുമ്മാതിരിക്കുക. ഇത് കണ്ണിന്റെ കൃഷ്ണമണിയില്‍ പോറല്‍ ഉണ്ടാക്കുകയും തന്മൂലം കാഴ്ച നഷ്ടപ്പെടാനും ഇടയാക്കും, അതിനിയന്ത്രിത ഡയറ്റിങ്ങും അന്ധതയിലേക്ക് വഴിമാറ്റും എന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഓര്‍ക്കുക കാഴ്ചയാണ് ഭംഗി.

LEAVE A REPLY