ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ ആദ്യസംഘം നാട്ടില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ ആദ്യ സംഘത്തെ നാട്ടിലെത്തിച്ചു. ഇന്ത്യയുടെ സൈനിക വിമാനത്തിലാണ് 58 പേരടങ്ങുന്ന സംഘമെത്തിയത്.

ഗസിയാബാദിലെ ഹിന്ദോണ്‍ വിമാനത്താവളത്തിലാണ് വിമാനം വന്നിറങ്ങിയത്. അവിടെ യാത്രക്കാര്‍ക്കുള്ള ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഇരുപതിനായിരത്തോളം ഇന്ത്യാക്കാര്‍ ഇറാനില്‍ താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY