മഴക്കാലം വരവായി, എലിപ്പനി വരാതെ ശ്രദ്ധിക്കുക

മഴക്കാലം വരവായി, എലിപ്പനി വരാതെ ശ്രദ്ധിക്കുക. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ 29 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. മഴക്കാലത്താണ് കൂടുതലായി രോഗം പടരുന്നത്. 2023-ൽ എലിപ്പനി സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായി 282 പേരാണ് മരിച്ചത്. 2024-ൽ ഇത് 300-ന് മുകളിലാണെന്നാണ് വിവരം. വെള്ളക്കെട്ടുകളിലും മറ്റും പണിയെടുക്കുന്നവർക്ക് രോഗംവരാൻ സാധ്യത കൂടുതലാണ്. എലിയുടെ വിസർജ്യം കലർന്ന മലിനജലം, മണ്ണ് എന്നിവയുമായൊക്കെ സമ്പർക്കമുണ്ടാകുമ്പോൾ രോഗാണുക്കൾ ശരീരത്തിലെത്താനിടയുണ്ട്. തൊഴിലുറപ്പുതൊഴിലാളികളൊക്കെ കൂടുതൽ ശ്രദ്ധിക്കുന്നതും നല്ലതാണ്. പനി, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ തന്നെയാണ് പ്രധാനം. ഇതിനൊപ്പം കണ്ണിന് ചുറ്റും ചുവപ്പ്, ഛർദി പോലുള്ള പ്രശ്നങ്ങളും ഉണ്ടാകും.ലക്ഷണങ്ങൾ ശ്രെദ്ധയിൽപെട്ടാൽ ഉടൻ തന്നെ ഒരു ആരോഗ്യ വിദഗ്ധന്റെ സഹായം തേടുക.