കൊട്ടിയൂര്‍ ബലാത്സംഗം -അഞ്ച് കന്യാസ്ത്രീകളടക്കം എട്ടുപ്രതികള്‍

കണ്ണൂര്‍ : കണ്ണൂര്‍ കൊട്ടിയൂരില്‍ പളളിമേടയില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് കന്യാസ്ത്രീകളടക്കം എട്ടുപ്രതികള്‍. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണത്തില്‍ തെളിയുന്നു. കൂടാതെ പെണ്‍കുട്ടി പ്രസവിച്ച സംഭവം ഒളിച്ചുവെക്കാനും കുറ്റം മറയ്ക്കാനുമായി വന്‍ ഗൂഢാലോചന നടന്നതായും വ്യക്തമാകുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയാണ് വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തത്. കുട്ടിയെ ഏറ്റെടുക്കുമ്പോള്‍ ബന്ധപ്പെട്ട രജിസ്റ്ററില്‍ പെണ്‍കുട്ടിയുടെ പ്രായം 16 എന്നതിന് പകരം 18 എന്ന് തിരുത്തി എഴുതുകയായിരുന്നു.

LEAVE A REPLY