രാജ്യത്തെ എല്ലാ ഡോക്ടർമാരും ബ്രാൻഡ് നാമങ്ങളുടെ പിന്നാലെ പോകാതെ ജനറിക് മരുന്നുകൾ മാത്രം നിർദേശിക്കണമെന്ന് സുപ്രീം കോടതി. ഔഷധ കമ്പനികളുടെ അധാർമിക വിപണന രീതികൾ നിയന്ത്രിക്കുന്നതിന് നിയമപരമായ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ പരാമർശം. ജൂലൈയിൽ കൂടുതൽ വാദം കേൾക്കാൻ കോടതി കേസ് മാറ്റിവെച്ചു. മരുന്ന് വ്യവസായത്തിൽ അധാർമികമായ കച്ചവട രീതികളാണ് നടക്കുന്നതെന്ന് ഹരജിയിൽ സൂചിപ്പിച്ചിരുന്നു. കൂടുതൽ മരുന്നുകൾ പ്രിസ്‌ക്രിപ്ഷൻ ചെയ്യുന്നതിനായും ഡോക്ടർമാരെ സ്വാധീനിക്കുന്നതിനായും വിൽപ്പനക്കും പ്രചാരണത്തിനുമായും മരുന്ന് കമ്പനികൾ വൻതോതിൽ പണം ചെലവഴിക്കുന്നുണ്ടെന്നും ഹർജിയിൽ എടുത്തുകാണിച്ചിട്ടുണ്ട്.





















