കാലുകളിലെ നീര് ശ്രദ്ധിക്കാതെ പോകരുത്

കണങ്കാലിലോ, കാലുകളിലോ സ്ഥിരമായി നീര് വയ്ക്കാറുണ്ടോ? ഈ അവസ്ഥയെ ഒ‍ഡീമ എന്നാണ് പറയുന്നത്. ദിവസങ്ങളോളം കാലിൽ ഇങ്ങനെ നീരു വയ്ക്കുന്നത് പല ആരോ​ഗ്യപ്രശ്നങ്ങളുടെയും സൂചനയാകാമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഹൃദയത്തിന് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ, ശരീരത്തിലെ രക്തയോട്ടം കുറയുകയും കാലുകളിലും കണങ്കാലിലുമൊക്കെ ദ്രാവകങ്ങൾ കെട്ടിക്കിടന്ന് നീരു വയ്ക്കാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. കാലുകളിലെയോ കൈകളിലെയോ ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയായ ഡീപ് വെയ്ൻ ത്രോംബോസിസിന്റെ ലക്ഷണമാണ് കണങ്കാലുകളിലെ നീര്. വൃക്കകളുടെ പ്രവർത്തനം പതിയെ പതിയെ മന്ദഗതിയിലാകുന്ന സാഹചര്യമാണ് ക്രോണിക് കിഡ്നി ഡിസീസ്. ഇത് വൃക്ക സ്തംഭിക്കുന്ന അവസ്ഥയിലേക്ക് നയിക്കാം. വൃക്കരോഗികളിലും കണങ്കാലുകളിൽ നീര് വെക്കാമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. ഹൈപോതൈറോയ്ഡിസം എന്ന അവസ്ഥയുടെ ഒരു ലക്ഷണമാണ് കണങ്കാലിലെ നീര്. തൈറോയ്ഡ് ​ഗ്രന്ഥി ആവശ്യത്തിന് ഹോർമോൺ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുന്ന അവസ്ഥയാണിത്. പേശികളിലും സന്ധികളിലും വേദന, ദൃഢത, നീര് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങളെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. ഇത്തരത്തിൽ കാലുകളിലെ നീര് നിസാരമായി കാണാതെ ലക്ഷണങ്ങൾ കണ്ട് തുടങ്ങുബോൾ തന്നെ ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് പ്രധാനമാണ്.