കോട്ടയത്ത് എബോള ലക്ഷണങ്ങളുമായി യുവതി ചികിത്സയില്‍

കോട്ടയത്ത് എബോള ലക്ഷണങ്ങളുമായി യുവതി ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. സൗത്ത് സുഡാനില്‍ നിന്ന് എത്തിയ 52കാരിയാണ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. തുടര്‍ന്ന് പാലായില്‍ ചികിത്സ തേടിയ ഇവരെ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു എന്നാണ് വിവരം.

എന്നാല്‍ രോഗിക്ക് ഇതുവരെ എബോള സ്ഥിരീകരിച്ചിട്ടില്ല. രോഗിയില്‍ നിന്ന് ശേഖരിച്ച സാമ്പിള്‍ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേയ്ക്ക് അയച്ചിരിക്കുകയാണ്. പനിയെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയത്. മെഡിക്കല്‍ കോളേജില്‍ നല്‍കിയ ചികിത്സയുടെ ഭാഗമായി ഇവരില്‍ പനി കുറഞ്ഞതായാണ് വിവരം.