ഗായകന്‍ അഫ്‌സലിന് യു.എ.ഇ ഗോള്‍ഡന്‍ വിസ

അബുദാബി: ഗായകന്‍ അഫ്‌സലിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. സംഗീതജ്ഞന്‍ എന്ന വിഭാഗത്തിലാണ് ഗായകന്‍ അഫസലിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുന്നത്. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം യു.എ.ഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. നാല് പതിറ്റാണ്ടിലേറെ പ്രവാസ വേദികളില്‍ ആയിരകണക്കിന് സ്റ്റേജ് ഷോകളിലൂടെ നിറ സാന്നിധ്യമാണ് അഫ്‌സല്‍.

LEAVE A REPLY