കാലിന്മേൽ കാലുകയറ്റി വെച് ഇരിക്കാറുണ്ടോ
നമ്മളിൽ 60 ശതമാനം പേരും ഇങനെ ഇരിക്കുന്നവരാണെന്നാണ് ചില സർവേ ഫലങൾ ചൂണ്ടിക്കാട്ടുന്നത്. പക്ഷെ ഇത്തരത്തിലുള്ള ഇരുപ്പ് ആരോഗ്യപരമായി സ്ത്രീകള്ക്കും പുരുഷന്മാർക്കും ഒട്ടും നല്ലതല്ല. ഹൃദയത്തിനും തലച്ചോറിനും ദോഷം ചെയ്യുകയും , ബി പി കൂട്ടുകയും ,ഞരമ്പുകളുടെ സാധാരണ പ്രവർത്തനത്തെയും സ്ഥിതിഘടനെയെയും ഇത് സാരമായി ബാധിക്കുകയും അതുവഴി ശരീരത്തിന്റെ രെക്തപ്രേവാഹത്തെ തടസപ്പെടുത്തുകയും ചെയ്യും. സ്ത്രീകൾ ഇങ്ങനെ ഇരിക്കുന്നത് ഗർഭപാത്രത്തിന്റെ ആരോഗ്യത്തിനു ഒട്ടും നല്ലതല്ല. ഇത് മാസമുറയിൽ താളംതെറ്റൽ ഉണ്ടാക്കുമെന്നും ചില ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. മറ്റൊന്ന് എപ്പോഴും കാലുകൾ ആട്ടികൊണ്ടിരിക്കുന്ന ശീലമാണ്. ഇത് റസ്റ്റ് ലെസ്സ് ലെഗ് സിൻഡ്രോം എന്ന രോഗാവസ്ഥയാണ്. പക്ഷെ ഇവയെല്ലാം നമ്മൾ ശ്രെമിച്ചാൽ മാറ്റാവുന്ന ശീലങ്ങളാണ്. നമ്മുടെ ആരോഗ്യത്തിനായി ഇനി കാലുകൾ ആട്ടണം എന്ന് തോന്നുമ്പോൾ നമ്മുടെ ആരോഗ്യം ഒന്ന് ശ്രെദ്ധിക്കുന്നത് നല്ലതാണ്. സ്റ്റേ ഹെൽത്തി.



















