സില്‍വര്‍ ലൈന് സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്ര അനുമതിയില്ല, മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: വി. മുരളീധരന്‍

    കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്ര അനുമതിയില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഡി.പി.ആര്‍ തയ്യാറാക്കാന്‍ മാത്രമാണ് കേന്ദ്ര അനുമതി ഉള്ളത്. മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പ്രക്ഷോഭകര്‍ക്ക് എതിരെ ചങ്ങനാശ്ശേരിയില്‍ നടന്ന പോലീസ് നടപടി കാടത്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

    മുഖ്യമന്ത്രി ഏകാധിപതിയെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. കെ റെയില്‍ ജനങ്ങളുടെ പദ്ധതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജനസംവാദം നടത്തിയെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു. എന്നാല്‍ പണക്കാരായ ചില മാന്യന്മാരുമായാണ് ചര്‍ച്ച ചെയ്തത്. പ്രതിപക്ഷം മൗനം തുടരുകയാണെന്നും സില്‍വര്‍ലൈന്‍ പദ്ധതി ബിജെപി അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കെ റെയില്‍ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരിയില്‍ ഇന്ന് ഹര്‍ത്താലാണ്.

    LEAVE A REPLY