വിദേശ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിക്കിയവര്‍ക്ക് അവസരം

വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ നിന്നും ക്ലിനിക്കല്‍ ക്ലര്‍ക്ക്ഷിപ്പിനും ഇന്റേണ്‍ഷിപ്പിനും അറിയിപ്പ് ലഭിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ, സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ക്ലിനിക്കല്‍ ക്ലര്‍ക്ക്ഷിപ്പ് അനുവദിക്കുന്നതിനുള്ള കേന്ദ്രീകൃത കൗണ്‍സിലിങ്ങും മോപ്അപ് അലോട്ട്‌മെന്റും ഫെബ്രുവരി 11 ന് തിരുവനന്തപുരത്തുള്ള മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ നടക്കും. വിശദ വിവരങ്ങള്‍ക്ക് : www.dme.kerala.gov.in.