കാന്‍സര്‍ ചികിത്സാ രംഗത്ത് ചരിത്ര മുന്നേറ്റം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്

കാന്‍സര്‍ ചികിത്സാ രംഗത്ത് ചരിത്ര മുന്നേറ്റം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരം ആര്‍സിസിക്കും സിഡാക്കിനും ലഭിച്ചു. സര്‍ഫേസ് ഗൈഡഡ് റേഡിയോതെറാപ്പി നാളെമുതല്‍ ആര്‍സിസിയില്‍ ആരഭിക്കുന്നതാണ് . ട്രിപ്പിള്‍ നെഗറ്റീവ് ബ്രസ്റ്റ് കാന്‍സര്‍ വാക്സിന്‍ എംസിസി വികസിപ്പിക്കുന്നതായി മന്ത്രി വ്യക്തമാക്കി. കാര്‍ ടി സെല്‍ തെറാപ്പിയും എംസിസിയില്‍ ലഭിക്കും. നിയമസഭയിലെ ധനാര്‍ഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി വീണ ജോര്‍ജ് ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി.