അപൂർവ നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് മുംബൈയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു

അപൂർവ നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് മുംബൈയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ബിഎംസിയിലെ വിഎൻ ദേശായി ആശുപത്രിയിലെ ജീവനക്കാരനായ 53കാരനാണ് മരിച്ചത്. പുണെയിലെ ജിബിഎസ് വ്യാപനവുമായി ഈ മരണത്തിനു ബന്ധമുണ്ടോ എന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. മലിനജലത്തിലെ ബാക്ടീരിയ ആണ് രോഗവ്യാപനത്തിനു കാരണമെന്ന് അധികൃതർ വ്യക്തമാക്കി. കാംപിലോബാക്ടർ ജെജുനി എന്ന ബാക്ടീരിയയുടെ അംശമാണ് രോഗത്തിനു കാരണം. മഹാരാഷ്ട്രയിൽ രോഗം ബാധിച്ച് ഇതിനകം മരിച്ചവരുടെ എണ്ണം 8 ആയി. ഗില്ലൻ ബാരി സിൻഡ്രോം ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം പുണെയിൽ ജില്ലാ അധികൃതരുമായി ചേർന്ന് പ്രവർത്തനം സജീവമാക്കിയിരുന്നു. കൂടാതെ രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ച സംഘം ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും പരിശീലനം നൽകുന്നുണ്ട്.