സംസ്ഥാനത്ത് ഒമ്പത് വര്‍ഷത്തിനിടെ 124 പേരാണ് പേവിഷബാധമൂലം മരിച്ചത് എന്ന് റിപ്പോർട്ട്. 17.39 ലക്ഷം പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റത്. പൂച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിയമസഭയില്‍ മന്ത്രി എം.ബി. രാജേഷ് നല്‍കിയ മറുപടിയിലാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ തെരുവുനായ്ക്കള്‍ക്കുള്ള വാക്സിനേഷന്‍, എ.ബി.സി., റാബീസ് ഫ്രീ കേരള എന്നീ പരിപാടികള്‍ക്കായി 47.60 കോടി രൂപ തദ്ദേശസ്ഥാപനങ്ങള്‍ നീക്കിവെച്ചിട്ടുണ്ട്. നായ്ക്കളുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ 2കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മൃഗസംരക്ഷണവകുപ്പും തദ്ദേശവകുപ്പും ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കും. പോര്‍ട്ടബിള്‍ എ.ബി.സി. സെന്ററുകള്‍ സ്ഥാപിച്ച് തെരുവുനായ്ക്കളുടെ വന്ധ്യംകരണവും പരിഗണനയിലുണ്ട്. സംസ്ഥാനത്ത് നിലവിൽ 15 എ.ബി.സി. കേന്ദ്രങ്ങളാണുള്ളത്. അതിൽ 5 സെന്ററുകള്‍ക്കുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
ജനങ്ങളുടെ എതിര്‍പ്പാണ് പ്രധാന കാരണമായി തദ്ദേശവകുപ്പ് വ്യക്തമാകുന്നത്. എ.ബി.സി. സെന്ററില്‍ വന്ധ്യംകരണം ചെയ്യാന്‍ ശീതികരിച്ച ഓപ്പറേഷന്‍ തിയേറ്റര്‍ വേണം. പരിചയമുള്ള ഡോക്ടറുടെ സേവനം, ശസ്ത്രക്രിയ കഴിഞ്ഞാല്‍ 6ദിവസം നായക്ക് സംരക്ഷണം, റെഫ്രിജറേറ്റര്‍ സൗകര്യം എന്നിവ വേണമെന്ന് നിബന്ധനകളിലുണ്ട്. ഈ നിബന്ധനകള്‍ക്ക് ഇളവു വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.






















