മാര്‍ക്ക് എത്ര മേടിച്ചാലും 10 മരം കൂടി നട്ടില്ലെങ്കില്‍ ഇനി ബിരുദമില്ല

മാര്‍ക്ക് എത്ര മേടിച്ചാലും പത്ത് മരം നട്ടില്ലെങ്കില്‍ ബിരുദമില്ല. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദത്തിന് യോഗ്യത നേടണമെങ്കില്‍ ഗ്രാജുവേഷന് മുന്‍പ് കുറഞ്ഞത് 10 മരമെങ്കിലും നട്ടിരിക്കണം.

ഫിലിപ്പീന്‍സിലാണ് ഇത്തരമൊരു നിയമം നടപ്പിലായിരിക്കുന്നത്. ആഗോളതാപനത്തെ നേരിടുന്നതിനും മരം നടീല്‍ ഒരു ശീലമാക്കുന്നതിനും വേണ്ടിയാണ് ഇത്. 120 ലക്ഷം വിദ്യാര്‍ത്ഥികള്‍ പ്രാഥമിക വിദ്യാഭ്യാസവും 50 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും 5 ലക്ഷം പേര്‍ കോളജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കുന്നുവെന്നിരിക്കെയാണ് ഇത്തരമൊരു വലിയ മാറ്റത്തിലേയ്ക്ക് ഫിലിപ്പീന്‍സ് കാലുവെച്ചിരിക്കുന്നത്.

മഗ്ഡാലോ പാര്‍ട്ടിയുടെ പ്രതിനിധിയായ ഗാരി അലേജാനോവാണ് പുതിയ നിയമ നിര്‍മ്മാണത്തിനു പിന്നില്‍. ലാകത്തിലെ ഏറ്റവും വേഗം വനനശീകരണം നടക്കുന്ന രാജ്യങ്ങളില്‍ ഒന്നായതിനെ തുടര്‍ന്നാണ് ഫിലിപ്പീന്‍സ് ആ ഈ കരുതല്‍ നടപടിയെടുക്കുന്നത്. ഈ നിയമത്തിലൂടെ 1750 ലക്ഷം മരങ്ങളെങ്കിലും ചുരുങ്ങിയത് ഓരോവര്‍ഷവും വെച്ചുപിടിപ്പിക്കാമെന്നാണ് കണക്ക്.

LEAVE A REPLY