രാജ്യത്തെ ഓരോ പൗരന്റേയും ചികിത്സാ ചെലവുകള്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ചികിത്സാചെലവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മധ്യപ്രദേശിലെ ഛാതാപുര്‍ ജില്ലയില്‍ ഭാഗേശ്വര്‍ ധാം മെഡിക്കല്‍ ആന്‍ഡ് സയന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു മോദി. 70 വയസ്സോ അതിനുമുകളിലോ പ്രായമുള്ള ആയുഷ്മാന്‍ കാര്‍ഡുടമകള്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള സൗജന്യചികിത്സയ്ക്ക് നിലവില്‍ അര്‍ഹരാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ആയുഷ്മാന്‍ കാര്‍ഡ് എത്രയും വേഗം സ്വന്തമാക്കണമെന്നും ആയുഷ്മാന്‍ കാര്‍ഡ് അനുവദിക്കുന്നതിനായി ഏതെങ്കിലും ഉദ്യോഗസ്ഥരോ മറ്റോ കൈക്കൂലി ആവശ്യപ്പെടുന്ന പക്ഷം തനിക്ക് നേരിട്ട് കത്തെഴുതി അറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്ന എല്ലാ ക്ഷേമപദ്ധതികളെ കുറിച്ചും മറ്റ് സൗകര്യങ്ങളെ കുറിച്ചും എല്ലാവരും അറിഞ്ഞിരിക്കണമെന്നും ആയുഷ്മാന്‍ കാര്‍ഡ് പോലുള്ള പദ്ധതികളെ കുറിച്ച് സമൂഹത്തില്‍ ബോധവത്കരണം നടത്തമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.






















