കണ്ണൂരില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു: പിന്നില്‍ ബി.ജെ.പിയെന്ന് ആരോപണം

കണ്ണൂര്‍: പാനൂരിനടുത്ത് ചെണ്ടയാടില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാനൂര്‍ വരപ്ര അശ്വന്ത്(24), അതുല്‍(24), രഞ്ജിത്ത്(28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നവവല്‍സരാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വെട്ടേറ്റത്. ഉടന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്? മാറ്റുകയായിരുന്നു.
സംഭവത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചു

LEAVE A REPLY