സ്വകാര്യ ആശുപത്രിയിൽ പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു

ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു. മാള സ്വദേശി 31 കാരി നീതു ആണ് മരിച്ചത്. ഒൻപത് ദിവസം മുൻപാണ് പ്രസവം കഴിഞ്ഞ് നീതു വീട്ടിലെത്തിയത്. തുടർന്ന് പ്രസവം നിർത്തുന്നതിനുള്ള ശ്രാസ്ത്രക്രിയയ്ക്ക് അനിതേഷ്യാ നൽകിയതിന് പിന്നാലെ അപസ്മാരമുണ്ടാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

LEAVE A REPLY