ശാസ്‌ത്ര വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികളിൽ വിഷാദരോഗവും ആത്മഹത്യ ചിന്തകളും വർധിച്ചതായി പഠനം

ശാസ്‌ത്ര വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികളിൽ വിഷാദരോഗവും ആത്മഹത്യ ചിന്തകളും വർധിച്ചതായി പഠനം. ഇന്ത്യയിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഡൽഹി കേന്ദ്രഭരണ പ്രദേശത്തെ വിവിധ കോളജുകളിൽ ഉള്ള 200 വിദ്യാർഥികളിലാണ്‌ ഗവേഷണം നടത്തിയത്‌. ഇതിൽ 100 പേർ ശാസ്‌ത്ര വിദ്യാർഥികളും 100 പേർ സാമൂഹിക ശാസ്‌ത്ര വിദ്യാർഥികളുമായിരുന്നു. ബെക്‌ ഡിപ്രഷൻ ഇൻവെന്ററി ടൂൾ ഉപയോഗിച്ചാണ്‌ ഈ വിദ്യാർഥികളിലെ വിഷാദരോഗത്തിന്റെ ആഴമളന്നത്‌. ഇവരിലെ ആത്മഹത്യ ചിന്ത എത്രത്തോളമെന്നും ഗവേഷകർ പരിശോധിച്ചു. പിയേഴ്‌സൺ കോറിലേഷൻ രീതി ഉപയോഗിച്ചാണ്‌ പരിശോധന നടത്തിയത്. നല്ല റാങ്ക്‌ മേടിക്കാൻ വാശിയേറിയ മത്സരം നടക്കുന്നതും മറ്റ്‌ പലതരം പരീക്ഷകളിൽ പങ്കെടുക്കേണ്ട സാഹചര്യമാണ് ശാസ്‌ത്ര വിദ്യാർഥികളിലെ വിഷാദരോഗം ഉയർത്തുന്നതെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ നിന്നും ശാസ്‌ത്ര വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികളിൽ വിഷാദരോഗത്തിന്റെയും ആത്മഹത്യ ചിന്തകളുടെയും തോത്‌ ഉയർന്നിരിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഇന്റർനാഷണൽ ജേണൽ ഓഫ്‌ സയന്റിഫിക്ക്‌ റിസർച്ച്‌ ആൻഡ്‌ എൻജിനീയറിങ്‌ ഡവലപ്‌മെന്റിലാണ്‌ ഗവേഷണ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

LEAVE A REPLY