5 വയസ്സിന് താഴെയുള്ള 41 ദശലക്ഷം കട്ടികള്‍ അമിതവണ്ണമുള്ളവരാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്

5 വയസ്സിന് താഴെയുള്ള 41 ദശലക്ഷം കുട്ടികളിൽ അമിതവണ്ണമുള്ളവരാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. അമിതവണ്ണം ആഗോളതലത്തിൽ വലിയ ആശങ്കകള്‍ ഉയര്‍ത്തുന്ന പ്രധാന ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ്. കുട്ടികളെ അമിതവണ്ണത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങള്‍ ആണ് ഭക്ഷണരീതിയിലെ മാറ്റം. കൊഴുപ്പും ഉപ്പും മധുരവും ഉയര്‍ന്ന അളവില്‍ അടങ്ങിയ പ്രൊസസ്ഡ് ഫുഡുകള്‍ കഴിക്കുന്നത് വഴി കുട്ടികളില്‍ അമിതവണ്ണം കൂടി വരുന്നു. കൂടാതെ വ്യായാമമില്ലാത്ത ജീവിതരീതി, ബോധവത്കരണക്കുറവ് തുടങ്ങിയ ഘടകങ്ങളും കുട്ടികളിളേ അമിതവണ്ണത്തിലേക്ക് നയിക്കുന്ന പ്രധാനഘടകങ്ങള്‍ ആണ്. കുട്ടികളുടെ ആരോഗ്യം മെച്ചപെടുത്താന്‍ വേണ്ടി ശാരീരികാധ്വാനം പ്രോത്സാഹിപ്പിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പോര്‍ഷന്‍ കണ്‍ട്രോള്‍, ധാരാളം വെള്ളം കുടിക്കുക, സാവധാനമുള്ള ഭക്ഷണരീതി, ട്രീറ്റുകള്‍ നിയന്ത്രിക്കുക, മതിയായ ഉറക്കം, സ്‌ക്രീന്‍ ടൈമിന് പരിധി നിശ്ചയിക്കല്‍, തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു.

LEAVE A REPLY