മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി

അട്ടപ്പാടി: മഞ്ചിക്കണ്ടിയില്‍ നടന്ന ഏറ്റുമുട്ടല്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഇതില്‍ പൊലീസുകാരുടെ പങ്കും അന്വേഷിക്കണം. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

മാവോയിസ്റ്റുകളുടെ മൃതദേഹം നിബന്ധനകളോടെ സംസ്‌കരിക്കാമെന്നും ആയുധങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി.

LEAVE A REPLY