മനുഷ്യരിൽ നിന്ന് മൃ​ഗങ്ങളിലേക്ക് വൈറസുകൾ പടരുന്നതായി പഠന റിപ്പോർട്ട്.

മനുഷ്യരിൽ നിന്ന് മൃ​ഗങ്ങളിലേക്ക് വൈറസുകൾ പടരുന്നതായി പഠന റിപ്പോർട്ട്. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ്ലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. മനുഷ്യരിൽ നിന്ന് മൃ​ഗങ്ങളിലേക്ക് വൈറസുകൾ പകരുമ്പോൾ അവ മൃ​ഗങ്ങളെ ഉപദ്രവിക്കുമാത്രമല്ല ചെയ്യുന്നത് ആ സ്പീഷീസിന് ഭീഷണിയാവുകകൂടിയാണ്. ഇതുമൂലമുണ്ടാകുന്ന പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ വലിയൊരു വിഭാ​ഗം മൃഗങ്ങളെ കൊല്ലുകവഴി ഭക്ഷ്യമേഖലയേയും അതുബാധിക്കുമെന്ന് പഠനത്തിൽ പറയുന്നു. മാത്രമല്ല മനുഷ്യരിൽ നിന്ന് അണുബാധയേറ്റ മൃ​ഗങ്ങളിലൂടെ അവ മറ്റ് മൃങ്ങളിലേക്ക് വ്യാപിക്കുകയും മനുഷ്യരിൽ നിന്ന് രോ​ഗം ഇല്ലാതാക്കിയാലും മൃ​ഗങ്ങൾക്കിടയിൽ വ്യാപനം തുടരുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. വംശനാശഭീഷണിയുള്ള പല മൃ​ഗങ്ങൾക്കും ഇത് കൂടുതൽ അപകടാവസ്ഥ സൃഷ്ടിക്കുമെന്നും പഠനം കൂട്ടിച്ചേർക്കുന്നു. നേച്വർ എക്കോളജി ആന്റ് എവൊല്യൂഷൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൃ​ഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോ​ഗങ്ങൾ പകരുന്നതുപോലെ തന്നെ ഈ വിഷയവും ​ഗൗരവമായി കാണേണ്ടതുണ്ടെന്ന് ​ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

LEAVE A REPLY