നിയന്ത്രണരേഖ കടന്ന് പാക് ആക്രമണം; മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു; മൃതദേഹം വികൃതമാക്കി

    ശ്രീനഗര്‍: ഇന്ത്യാ-പാക് അതിര്‍ത്തിയിലെ മച്ചില്‍ മേഖലയില്‍ നിയന്ത്രണ രേഖ മറികടന്ന് എത്തിയ പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ മൂന്ന് ബി.എസ്.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. ഇവരില്‍ ഒരാളുടെ മൃതദേഹം വികൃതമാക്കിയ നിലയിലാണ്.

    പാക് സൈന്യത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ കരസേന അറിയിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം വികൃതമാക്കുന്ന നടപടി ഇത് രണ്ടാം തവണയാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. മുന്‍പ് ഒരു സൈനികന്റെ മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ ഇന്ത്യ പാകിസ്ഥാനെ പ്രതിഷേധം അറിയിച്ചിരുന്നു.

    LEAVE A REPLY