ഇന്ത്യയുടെ 100 കോടി ഡോസ് വാക്സിൻ നേട്ടം ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസ്സി

ഇന്ത്യയുടെ 100 കോടി ഡോസ് വാക്സിൻ നേട്ടം ആഘോഷമാക്കി ‘ഇന്ത്യ ലോകത്തിൻറെ ആരോഗ്യ പരിചരണ കേന്ദ്രം’ എന്ന തലക്കെട്ടിൽ പ്രത്യേക
പരിപാടിയുമായി കുവൈത്തിലെ ഇന്ത്യൻ എംബസ്സി. അംബാസഡർ സിബി ജോർജ്ജ് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. കുവൈത്ത് ഉൾപ്പെടെ 90ലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ ഉൽപാദിപ്പിച്ച കോവിഡ് വാക്സിൻ എത്തിച്ചതായും കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയമായ നേട്ടമാണ് ഇന്ത്യ കൊയ്തതെന്നും അംബാസഡർ പറഞ്ഞു.

ഓരോ ഇന്ത്യൻ പൗരനും അഭിമാനിക്കാൻ കഴിയുന്ന നേട്ടമാണ് വാക്സിനേഷൻ രംഗത്ത് ഇന്ത്യ കൈവരിച്ചതെന്ന് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡൻറ് ഡോ. അമീർ അഹ്മദ് പറഞ്ഞു.

LEAVE A REPLY