നാഗചൈതന്യയ്ക്ക് ഒപ്പമുള്ള വിവാഹ തീരുമാനം വന്‍ തിരിച്ചടിയെന്ന് സാമന്ത

സാമന്തയും നാഗചൈതന്യയുമായുള്ള വിവാഹത്തിന് കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍. എന്നാല്‍ നാഗചൈതന്യയുമായുള്ള വിവാഹ തീരുമാനം തനിക്ക് വലിയ തിരിച്ചടിയാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സാമന്ത. കരിയറില്‍ തനിക്ക് ഇപ്പോള്‍ ഇത് വന്‍ നഷ്ടം സംഭവിച്ചിരിക്കുന്നതായും സാമന്ത പറയുന്നു.

പുതിയ ചിത്രങ്ങളില്‍ അവസരം ലഭിക്കാത്തതാണ് താരം ഇത്തരത്തില്‍ പ്രതികരിക്കാന്‍ കാരണം. നാഗചൈതന്യയുമായുള്ള വിവാഹം പ്രഖ്യാപിച്ചതോടെയാണ് തനിക്ക് അവസരങ്ങള്‍ കുറഞ്ഞതെന്നും സമാന്ത പറഞ്ഞു.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ ഈ വര്‍ഷം തനിക്കു സാധിച്ചു. ഈവര്‍ഷം ഇറങ്ങിയവയില്‍ അഞ്ചോളം ഹിറ്റ് ചിത്രങ്ങളുണ്ടായിരുന്നു. എന്നിട്ടു പോലും പെട്ടെന്ന് അവസരം കുറയുകയായിരുന്നെന്ന് സമാന്ത പറയുന്നു. രണ്ട് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ അടക്കം ഈ വര്‍ഷം അഞ്ച് ചിത്രങ്ങളിലാണ് സമാന്ത നായികയായത്. തെരി, ജനത ഗ്യാരേജ് എന്നിവയായിരുന്നു സമാന്തയുടെ ഈ വര്‍ഷത്തെ വന്‍ ഹിറ്റുകള്‍.

നാഗാര്‍ജുനയുടെ മരുമകളാകാന്‍ പോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചില നിര്‍മ്മാതാക്കള്‍ അവസരം നിഷേധിക്കുന്നതെന്നും സമാന്ത പറഞ്ഞു. സിനിമയില്‍ അവസരം കുറഞ്ഞുവെങ്കിലും നാഗചൈതന്യയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതില്‍ ഖേദമില്ലെന്നും സമാന്ത കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY