നടി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് യുവാവുമായി ചാറ്റ് ചെയ്തു; മരണത്തില്‍ ദുരൂഹത

പ്രശസ്ത സീരിയല്‍ നടി നാഗ ജാന്‍സി(21)യെ ഇന്നലെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പവിത്ര ബന്ധന്‍ എന്ന തെലുങ്ക് സീരിയലിലൂടെ പ്രശസ്തയായ താരം ചില സിനിമകളിലും വേഷമിട്ടിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പും മൊബൈല്‍ ഫോണും പോലീസ് കണ്ടെത്തി. പ്രണയ പരാജയമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജാന്‍സി മരിക്കുന്നതിനു മുന്‍പ് ഒരു യുവാവുമായി ചാറ്റ് ചെയ്തിരുന്നതായും ആറു മാസത്തോളമായി യുവാവുമായി അടുപ്പമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. ജാന്‍സിയുടെ കോള്‍ വിവരങ്ങളും ചാറ്റുമെല്ലാം പൊലീസ് അന്വേഷണത്തിനു വിധേയമാക്കി. അടുത്ത ബന്ധത്തിലുളള യുവാവുമായി നടി ഏറെക്കാലം പ്രണയത്തിലായിരുന്നതായും ഈ ബന്ധത്തോട് കുടുംബാഗംങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ഈ ബന്ധത്തെ ചൊല്ലി നടിയും കുടുംബാംഗങ്ങളും നിരന്തരം വഴക്കിടാറുണ്ടെന്നാണ് വിവരം. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കരുതുന്നു.

ജാന്‍സിയെ തേടി ഫ്‌ലാറ്റിലെത്തിയ ദുര്‍ഗ പ്രസാദ് ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറക്കാതെയായപ്പോള്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസത്തെി വാതില്‍ പൊളിച്ചപ്പോഴാണ് നടിയെ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്.

LEAVE A REPLY